ബിഹാറിലെ അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്‌ നാളെ

November 8, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

പാറ്റ്‌ന: ബിഹാറില്‍ 35 നിയോജക മണ്ഡലങ്ങളിലെ അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്‌ നാളെ നടക്കും. തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കാന്‍ മാവോയിസ്‌റ്റുകള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. രാവിലെ ഏഴ്‌ മുതല്‍ വൈകിട്ട്‌ നാല്‌ വരെയാണ്‌ മാവോയിസ്‌റ്റുകളുടെ സ്വാധീന മേഖലകളായ 16 സ്ഥലങ്ങളിലെ വോട്ടെടുപ്പ്‌. ഏകദേശം 81.26 ലക്ഷം വോട്ടര്‍മാര്‍ നാളെ സമ്മതിദാനവകാശം വിനിയോഗിക്കും. 44 സ്‌ത്രീകളുള്‍പ്പെടെ 490 സ്ഥാനാര്‍ത്ഥികളാണ്‌ നാളെ നടക്കുന്ന അഞ്ചാംഘട്ട തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം