ബണ്ടി ചോറിനെ അടുത്ത മാസം 12 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടു

January 29, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു വീട്ടില്‍ നടത്തിയ കവര്‍ച്ചയ്ക്ക് അറസ്റിലായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ അടുത്ത മാസം 12 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടു. ഇന്നലെ രാവിലെ കേരളത്തിലെത്തിച്ച ബണ്ടിയെ ഇന്നു രാവിലെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന്റെ ചേമ്പറിലാണ് ഹാജരാക്കിയത്. രാവിലെ ഒന്‍പതു മണിയോടെയാണ് ബണ്ടിയെയും കൊണ്ട് പോലീസ് മജിസ്ട്രേറ്റിന്റെ ചേമ്പറിലെത്തിയത്. പോലീസ് മര്‍ദ്ദിച്ചെന്ന് ബണ്ടി മജിസ്ട്രേറ്റിന് മുന്‍പാകെ പരാതി പറഞ്ഞു. തുടര്‍ന്ന് ബണ്ടിയെ വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ ശരീരത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഇല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ബണ്ടിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇയാളെ കസ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് വൈകാതെ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം