ഹൗസ് ബോട്ടുകളില്‍ ജിപിഎസ് സംവിധാനം നടപ്പാക്കും

January 29, 2013 കേരളം

kumarakomhouseboatആലപ്പുഴ: ഹൗസ് ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹൗസ് ബോട്ടുകളില്‍ ജിപിഎസ് സംവി ധാനം നടപ്പാക്കാന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച ഉദ്യോഗസ്ഥരുടേയും ബോട്ടുടമകളുടേയും സംയുക്ത യോഗത്തില്‍ തീരുമാനമായി.

ബോട്ടുകളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമാണ് ജിപിഎസ് സംവിധാനം ഏര്‍പ്പെടു ത്തുക. നിലവില്‍ സര്‍വീസ് നടത്തുന്നതില്‍  507 ബോട്ടുകള്‍ക്ക് മാത്രമേ ലൈസന്‍സുള്ളൂവെന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ലൈസന്‍സ് നേടണമെന്ന നിര്‍ദേശം ഭൂരിപക്ഷം ബോട്ടുടമകളും അവഗണിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അംഗീകൃത ഗൈഡുകളുടെ സേവനം വിനോദ സഞ്ചാരികള്‍ക്ക് ഉറപ്പാക്കും, പുന്നമടയില്‍ മുഴുവന്‍ സമയ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കും. ഹൌസ് ബോട്ടുകള്‍ കൂട്ടമായി പാര്‍ക്കു ചെയ്യുന്നത് ഒഴി വാക്കും. ലൈസന്‍സ് ഇല്ലാത്ത ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടി വേഗത്തിലാക്കും. ഇതിനു ശേഷവും ലൈസന്‍സ് നേടാത്ത ബോട്ടുകള്‍ പിടിച്ചു കെട്ടും. പുന്നമടയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ജില്ലയിലെ ജെട്ടികള്‍ മുഴുവന്‍ പരിഷ്കരിക്കും എന്നിവയാണ് യോഗ തീരുമാനങ്ങള്‍.

യോഗ തീരുമാനങ്ങള്‍ ക്രോഡീകരിച്ച് ഫെബ്രുവരി 1ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ സമര്‍പ്പിക്കാന്‍ കളക്ടര്‍ പി.വേ ണുഗോപാലിനെ ചുമതല പ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം