ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: കേരളം സ്വര്‍ണവേട്ട തുടങ്ങി

January 29, 2013 കായികം

ഇറ്റാവ: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം സ്വര്‍ണ വേട്ട തുടങ്ങി. മുണ്ടൂര്‍ സ്‌കൂളിലെ പി യു ചിത്ര കേരളത്തിന്റെ ആദ്യ സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് ചിത്ര സ്വര്‍ണ നേടിയത്. കേരളത്തിന്റെ കെ.കെ വിദ്യ ഇതേവിഭാഗത്തില്‍  വെങ്കലം നേടി. ജൂനിയര്‍ 3,000 മീറ്റര്‍ വിഭാഗത്തില്‍ പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലും സ്വര്‍ണംനേടി.

രണ്ട് സ്വര്‍ണവും ഒരു വെങ്കലവുമടക്കം മൂന്ന് മെഡലുമായി കേരളമാണ് മെഡല്‍വേട്ടയില്‍ മുന്നില്‍. കഴിഞ്ഞവര്‍ഷം ലുധിയാനയില്‍ കഴിഞ്ഞതവണ 29 സ്വര്‍ണവും 25 വെള്ളിയും 15 വെങ്കലവുമാണ് കേരളം നേടിയത്.

 

കൂടുതല്‍ വാര്‍ത്തകള്‍ - കായികം