ഗാന്ധിജിയുടെ സന്ദേശം ലോകത്തിനു പ്രചോദനം: ഒബാമ

November 8, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ബറാക്‌ ഒബാമയും പത്‌നി മിഷേല്‍ ഒബാമയും രാജ്‌ഘട്ടില്‍ പുഷ്‌പാര്‍ച്ചന നടത്തുന്നു

ന്യൂഡല്‍ഹി: ലോകത്തിനു മഹത്തായ സന്ദേശം നല്‍കിയ രാഷ്‌ട്രപിതാവ്‌ മഹാത്മഗാന്ധി എന്നും സ്‌മരിക്കപ്പെടുമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ. ലോകത്തിനു സ്‌നേഹം, സഹിഷ്‌ണുത, സമാധാനം എന്നീ മഹത്തായ സന്ദേശങ്ങളാണ്‌ ഗാന്ധിജി നല്‍കിയത്‌. ആ മഹാത്മാവിനെ എന്നും ഓര്‍മിക്കും. ഗാന്ധിജി മരിച്ച്‌ 60 വര്‍ഷത്തിനു ശേഷവും അദ്ദേഹത്തിന്റെ സന്ദേശം ഇന്നും ലോകത്തെ പ്രചോദിപ്പിക്കുന്നെന്നു സന്ദര്‍ശക ഡയറിയില്‍ ഒബാമ കുറിച്ചു.
ഗാന്ധിജിയുടെ സമാധി സ്‌ഥലമായ രാജ്‌ഘട്ട്‌ സന്ദര്‍ശിക്കുകയായിരുന്നു ബറാക്‌ ഒബാമയും ഭാര്യ മിഷേലും. രാഷ്‌ട്രപതി ഭവനിലെ ഔദ്യോഗികസ്വീകരണ ചടങ്ങിനു ശേഷമാണ്‌ ഒബാമയും മിഷേലും യമുനാ നദീ തീരത്തുള്ള രാജ്‌ഘട്ടിലെത്തിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം