ജികെഎസ്എഫ്: കൂടുതല്‍ കൂപ്പണുകള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്ക് അഞ്ചു പവന്‍ സമ്മാനം

January 30, 2013 മറ്റുവാര്‍ത്തകള്‍

 
തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവലില്‍ രജിസ്റര്‍ ചെയ്ത വില്പന ശാലകള്‍ക്ക് വലിയൊരു നേട്ടംകൂടി. ഏറ്റവുമധികം കൂപ്പണുകള്‍ വിറ്റഴിക്കുന്ന നാലു കാറ്റഗറികളിലുമുള്ള വ്യാപാരികള്‍ക്ക് അഞ്ചു പവന്‍ സ്വര്‍ണം നല്‍കാനുള്ള തീരുമാനം ജികെഎസ്എഫ് പ്രഖ്യാപിച്ചു. ജൂവലറികള്‍, തുണിക്കടകള്‍, ഗൃഹോപകരണ വിതരണക്കാരൂം ഇലക്ട്രോണിക് ഉല്പ്പന്ന വില്പനക്കാരും എന്നിവരാണ് മൂന്നു കാറ്റഗറികള്‍. മറ്റുള്ളവരെ നാലാം കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ കൂപ്പണുകള്‍ വില്‍ക്കുന്ന ഓരോ വിഭാഗത്തിലുംപെട്ട വ്യാപാര സ്ഥാപനങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളാണ്. 
ഭാഗ്യവാന്‍മാരായ ഉപഭോക്താക്കള്‍ക്ക് മെഗാ സമ്മാനവും ജികെഎസ്എഫ് പ്രഖ്യാപിച്ചു.  ഒരു ഭാഗ്യശാലിക്ക് ഒരു കിലോഗ്രാം സ്വര്‍ണവും രണ്ടുപേര്‍ക്ക് അരക്കിലോ സ്വര്‍ണം വീതവുമാണ് മെഗാ സമ്മാനം. 
റ്റാറ്റാ അരിയയുടെ മറ്റൊരു മെഗാ സമ്മാനവും ജികെഎസ്എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍