തലസ്ഥാന വികസനം : അഞ്ചു പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കും

January 30, 2013 കേരളം

തിരുവനന്തപുരം: തലസ്ഥാന മേഖലാ വികസനം സംബന്ധിച്ച് അഞ്ചു പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗത്തില്‍ തീരുമാനമായി. റോഡ് വികസനം, പാര്‍ക്കിങ് കേന്ദ്രങ്ങളുടെ വികസനം, ചന്തകളും പരിസ്ഥിതിയും മെച്ചപ്പെടുത്തല്‍, ഹരിതവത്കരണം, പാര്‍വതീപുത്തനാര്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളുടെ ശുദ്ധീകരണം എന്നിവയാണ് മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കുക. തലസ്ഥാനനഗരത്തെ ബാധിച്ചിരിക്കുന്ന മാലിന്യ പ്രശ്നത്തിനും ശുദ്ധജലക്ഷാമത്തിനും പരിഹാരം കാണണമെന്നും വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ഇതിനാവശ്യമാണെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാര്‍, മഞ്ഞളാംകുഴി അലി, ട്രിഡ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം