ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ഒന്നിക്കാന്‍ സാധ്യത

January 30, 2013 ദേശീയം

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ഒന്നിക്കാന്‍ സാധ്യത.  രാജ് താക്കറെയും ഉദ്ധവ് താക്കറെയും ഉടന്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നാണ് റിപ്പോള്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുമായി കൈകോര്‍ക്കാനുള്ള തീരുമാനത്തെ കുറിച്ച് ശിവസേനാ മുഖപത്രമായ ‘സാംന’യില്‍ ഉദ്ധവ് സൂചിപ്പിച്ചു.ഐക്യത്തെ സംബന്ധിച്ച് ഇരുവരും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തണമെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നും ഉദ്ധവ് അഭിമുഖത്തില്‍ പറഞ്ഞു.

2006ല്‍ അധികാര തര്‍ക്കത്തെ തുടര്‍ന്നാണ് രാജ്താക്കറെ പാര്‍ട്ടി വിടുകയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപീകരിക്കുകയും ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം