പി.എസ്.സി പരീക്ഷ

January 30, 2013 മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ആക്സിലറി നഴ്സ് കം മിഡ്വൈഫ് തസ്തികയിലേക്ക് ഫെബ്രുവരി എട്ടിന് രാവിലെ എട്ട് മുതല്‍ 9.15 വരെ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ ഒഎംആര്‍ പരീക്ഷ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യണം. ബാര്‍കോഡ്, കേരള പബ്ളിക് സര്‍വീസ് കമ്മീഷന്റെ എംബ്ളം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റ്, ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, കമ്മീഷന്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍, അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ് എന്നിവ സഹിതം നിശ്ചിത കേന്ദ്രത്തില്‍ ഹാജരാകണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍