ഫെബ്രുവരി നാലിന് സിപിഐഎമ്മിന്റെ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം

January 31, 2013 കേരളം

തിരുവനന്തപുരം: ലാവലിന്‍ കേസിലെ വിസ് അച്യുതാന്ദന്‍ പരസ്യ നിലപാട് സ്വീകരിച്ച് രംഗത്ത് വന്ന പാശ്ചാത്താലത്തില്‍ സിപിഐ(എം) ഫെബ്രുവരി നാലിന്  അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. ലാവലിന്‍ കേസിലെ വിഎസിന്റെ പരാമര്‍ശം ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ജാഥയുടെ അനുബന്ധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നേരത്തെ ഫെബ്രുവരി 11നാണ് യോഗം നിശ്ചയിച്ചിരുന്നത്‌.

ലാവലിന്‍ കേസില്‍ സത്യത്തിന്റെ പക്ഷത്തു നിന്നതുകൊണ്ടാണ് പിബിയില്‍ നിന്ന് പുറത്തായതെന്ന് വിഎസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എസ്എന്‍സി ലാവലിന്‍ കേസ് അഴിമതി തന്നെയാണെന്ന് വിഎസ് ആവര്‍ത്തിച്ചു. പിണറായി വിജയന്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മാത്രം മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസ്സിന്റെ വിവാദ വെളിപ്പെടുത്തല്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം