സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടം 2 വര്‍ഷത്തിനകം: മുഖ്യമന്ത്രി

January 31, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി: സ്മാര്‍ട്‌സിറ്റിയുടെ ആദ്യഘട്ടം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അപേക്ഷിച്ച് 45 ദിവസത്തിനകം പാരിസ്ഥിതാകാനുമതി നല്‍കും. കേരളത്തിന്റ അഭിമാനപദ്ധതിയാണ് ഇതെന്നും ടികോമിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിന് അന്തിമരൂപം നല്‍കാന്‍ നെടുമ്പാശേരിയില്‍ ചേര്‍ന്ന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ആദ്യ കെട്ടിടം 6 മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് എംഡി ബാജു ജോര്‍ജ്ജ് പറഞ്ഞു. നാല് ഘട്ടമായി പദ്ധതി പൂര്‍ത്തിയാക്കും.

മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ദുബൈയില്‍ നേരത്തെ ശില്‍പ്പശാല നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊച്ചിയിലും ശില്‍പ്പശാല നടക്കുന്നത്. ശില്‍പശാലയില്‍ മാസ്റ്റര്‍ പ്ലാന്‍ രൂപകല്‍പ്പന ചെയ്യുന്ന സ്‌കാനിംഗ് ഡിസൈനേഴ്‌സ് കാര്യങ്ങള്‍ വിശദീകരിച്ചു. ഒന്നാംഘട്ട ശില്‍പ്പശാലയിലെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇവിടെ വിശദമായി ചര്‍ച്ച ചെയ്യും. കൊച്ചി മെട്രോ, ജിസിഡിഎ, ഇന്‍ഫോ പാര്‍ക്ക്, കിന്‍ഫ്ര, ഐടി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പരിസ്ഥിതി തുടങ്ങിയ സര്‍ക്കാര്‍ തല ഏജന്‍സികളുടേയും അഭിപ്രായങ്ങള്‍ ആരായും. ഇതുകൂടി പരിഗണിച്ച ശേഷമാണ് മാസ്റ്റര്‍പ്ലാനിന് അന്തിമ രൂപം നല്‍കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം