നിയസഭാ സമ്മേളനം നാളെ മുതല്‍

January 31, 2013 കേരളം

തിരുവനന്തപുരം: നിയസഭയുടെ ഏഴാം സമ്മേളനം നാളെ (ഫെബ്രുവരി ഒന്ന്) രാവിലെ ഒന്‍പത് മണിക്ക് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. സമ്മേളനം 21 വരെ തുടരും. നാലിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കും. തുടര്‍ന്ന് നാല്, ആറ്, ഏഴ് തീയതികളില്‍ ചര്‍ച്ച നടക്കും. പ്രധാനമായും ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ പാസാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഫെബ്രുവരി എട്ടിന് 2012-13 വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥന സ്റേറ്റ്മെന്റ് മേശപ്പുറത്ത് വയ്ക്കും. 12-ന് ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 14 ന് ഉപധനാഭ്യര്‍ത്ഥന ധനവിനിയോഗ ബില്‍ പരിഗണിക്കും. ഏതെല്ലാം ബില്ലുകളാണ് പരിഗണിക്കുക എന്നത് നാലിന് ചേരുന്ന കാര്യോപദേശക സമിതി യോഗത്തില്‍ തീരുമാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം