പി.ജെ കുര്യനെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടിയുടെ കത്ത്

February 1, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി: സൂര്യനെല്ലി പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യനെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടി രംഗത്ത്. കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യത ആരാഞ്ഞ് പെണ്‍കുട്ടി അഭിഭാഷകന് കത്തയച്ചു. സുപ്രീം കോടതിയില്‍ ഹാജരാവുന്ന അഭിഭാഷകനാണ് പെണ്‍കുട്ടി കത്തയച്ചത്. കുര്യന്‍ തന്നെ പീഡിപ്പിച്ചുവെന്ന വാദത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പെണ്‍കുട്ടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 29-നാണ് പെണ്‍കുട്ടി കത്തയച്ചത്. കുമളി ഗസ്റ് ഹൌസില്‍ വെച്ചാണ് കുര്യന്‍ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പോലീസും ഭരണകൂടവും ചേര്‍ന്ന് കേസ് അട്ടിമറിച്ചതായി സംശയമുണ്ട്. തെറ്റോ ശരിയോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പെണ്‍കുട്ടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും വേണ്ടപ്പോള്‍ അറിയിക്കേണ്ടവരെ അറിയിക്കുമെന്നും പി.ജെ കുര്യന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം