കര്‍ണാടകയിലെ ഉടുപ്പിയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

February 1, 2013 കേരളം

ഉടുപ്പി: കര്‍ണാടകയിലെ ഉടുപ്പിയില്‍ ഇന്നൊവ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം പാലാ സ്വദേശികളായ ജോയ് സെബാസ്റ്റ്യന്‍, അമ്മ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്.  ഇവരുടെ കൂടെയുണ്ടായിരുന്ന അച്ഛന്‍ ദേവസ്യ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.

മംഗലാപുരത്തുനിന്നും ഉടുപ്പിയിലേക്ക് പോരുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച ഇന്നോവ കാര്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം