വിമാന ഇന്ധന വില വര്‍ധിപ്പിച്ചു

February 1, 2013 ദേശീയം

ന്യൂഡല്‍ഹി: വിമാന ഇന്ധനവില രണ്ടു ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചു.ഇതോടെ കിലോലിറ്ററിന് 1324.84 രൂപ വര്‍ദ്ധിച്ച് 67,561.04 രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണു വില വര്‍ധിപ്പിച്ചത്.

ഇന്ധനവില വര്‍ധിപ്പിച്ചതോടെ വിമാനയാത്രക്കൂലിയും കൂടാന്‍ സാധ്യതയുണ്ട്. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനം ഇന്ധനം വാങ്ങാന്‍ വേണ്ടിയാണു ഉപയോഗിക്കുന്നത്. ഡിസംബറിലും ജനുവരിയിലും ഇന്ധനവില യഥാക്രമം 688.4, 1472.92 രൂപ കുറച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം