സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

February 1, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി 2012 ലെ ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2012 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ പരിപാടികളും ഇതേ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.

അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരത്തുള്ള അക്കാദമിയുടെ ഓഫീസ്, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, ടെലിവിഷന്‍ കലാകാരന്മാരുടെ സംഘടനയായ ആത്മ, കോണ്‍ടാക്ട് എന്നിവിടങ്ങളില്‍ നിന്ന് ഫെബ്രുവരി ഒന്നുമുതല്‍ ലഭിക്കും. അക്കാദമി വെബ്സൈറ്റായwww.keralafilm.com ല്‍ നിന്ന് അപേക്ഷ ഫോറവും നിബന്ധനകളും ഡൌണ്‍ലോഡ് ചെയ്യാം. തപാലില്‍ ലഭിക്കുവാന്‍ 25 രൂപ സ്റാമ്പ് ഒട്ടിച്ച മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം – 10, വിലാസത്തില്‍ അയക്കണം. അപേക്ഷകള്‍ ഫെബ്രുവരി 20 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍