ഫ്‌ളാറ്റ്‌ വിവാദം: താന്‍ കുറ്റക്കാരനല്ലെന്ന്‌ ചവാന്‍

November 9, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: ഫ്‌ളാറ്റ്‌ വിവാദത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന്‌ മുഖ്യമന്ത്രി പദം രാജിവെച്ച അശോക്‌ ചവാന്‍. ആരോപണത്തില്‍ നിന്ന്‌ നിരപരാധിത്വം തെളിയിച്ച്‌ മടങ്ങിവരുമെന്ന്‌ നൂറ്‌ ശതമാനം വിശ്വാസമുണ്ടടന്നും ചവാന്‍ കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ കെ ശങ്കരനാരായണന്‌ രാജി നല്‍കിയ ശേഷം മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി സ്വീകരിക്കുന്ന ധാര്‍മിക നിലപാട്‌ ഉള്‍ക്കൊണ്ടാണ്‌ താന്‍ രാജി നല്‍കിയതെന്നും തീരുമാനം വ്യക്തിപരമായിരുന്നെന്നും ചവാന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം