കണ്ണൂര്‍ ജയിലില്‍ വനിതാ തടവുകാരി കുഴഞ്ഞുവീണു മരിച്ചു

February 2, 2013 കേരളം

കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരി കുഴഞ്ഞുവീണു മരിച്ചു. കാസര്‍ഗോഡ് ഉദിനൂര്‍ മുതിരക്കോവലിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ കുളങ്ങര കാര്‍ത്ത്യായനി (75) ആണു മരിച്ചത്. ഇന്നുരാവിലെ ഏഴോടെയായിരുന്നു സംഭവം. കുഴഞ്ഞുവീണയുടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2001 ല്‍ രജിസ്റര്‍ ചെയ്ത ചാരായക്കേസില്‍ പിടികിട്ടാപ്പുള്ളിയായ കാര്‍ത്ത്യായനിയെ കഴിഞ്ഞ ജനുവരി 29 നാണ് ഹോസ്ദുര്‍ഗ് കോടതി നാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് കാലാവധി തീരുന്ന ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. രാവിലെ കോടതിയില്‍ പോകാന്‍ കുളി കഴിഞ്ഞ് വസ്ത്രം മാറുന്നതിനിടെയാണ് കാര്‍ത്ത്യായനി കുഴഞ്ഞുവീണത്. മക്കള്‍: ഗോപാലന്‍, സരോജിനി. കാര്‍ത്ത്യായനിയുടെ ബന്ധുക്കളെ ജയില്‍ അധികൃതര്‍ വിവരമറിയിച്ചിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ .

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം