വിശ്വരൂപം സുരക്ഷിതമായി പ്രദര്‍ശിപ്പിക്കുമെന്ന് പൃഥ്വിരാജ് ചവാന്‍

February 2, 2013 മറ്റുവാര്‍ത്തകള്‍

മുംബൈ: കമലഹാസന്റെ വിവാദചിത്രം വിശ്വരൂപം സുരക്ഷിതമായി പ്രദര്‍ശിപ്പിക്കാന്‍ എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങള്‍ തുടരുമ്പോഴും വിശ്വരൂപത്തിന്റെ പ്രദര്‍ശനം തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ തുടരുകയാണ്. കഴിഞ്ഞദിവസം ഉത്തരേന്ത്യയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തി. പ്രേക്ഷകരില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. വിവാദങ്ങള്‍ പ്രേക്ഷകരുടെ ആകാംക്ഷ വളര്‍ത്തിയെന്നും ഇത് ബോക്സ്ഓഫീസില്‍ പ്രതിഫലിക്കുന്നുണ്ടെന്നും മള്‍ട്ടിപ്ളക്സ് ഉടമകള്‍ പറഞ്ഞു. ചില കേന്ദ്രങ്ങളില്‍നിന്ന് ഒറ്റപ്പെട്ട പ്രതിഷേധവും ഉയരുന്നുണ്ട്. സിനിമയിലെ വിവാദരംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സുന്നി മുസ്ലിം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലക്നോയില്‍ പ്രതിഷേധപ്രകടനം നടന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍