പാകിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ 21 മരണം

February 2, 2013 രാഷ്ട്രാന്തരീയം

ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ ചാവേര്‍ ബോംബ് സ്ഥോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഹംഗു ടൗണിലെ മുസ്ലീംപള്ളിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. മോട്ടോര്‍ സൈക്കിളില്‍ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്ന ബോംബ് ആളുകളുടെ ഇടയില്‍ എത്തിയപ്പോള്‍ പൊട്ടിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പള്ളിയില്‍നിന്നു പുറത്തിറങ്ങിയ ഷിയാകളെ ലക്ഷ്യമാക്കിയായിരുന്നു  സ്‌ഫോടനമെങ്കിലും സുന്നികളും ഇവരോടൊപ്പം ഇരയാവുകയായിരുന്നു. സ്‌ഫോടനത്തില്‍ 50 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം