ഫിഷിങ് ഹാര്‍ബറുകളുടെ നിര്‍മ്മാണത്തിന് 133 കോടി

February 3, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഫിഷിങ് ഹാര്‍ബറുകളുടെ നിര്‍മ്മാണത്തിന് 133.56 കോടി രൂപ അനുവദിച്ചതായി ഫിഷറീസ് തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. മലപ്പുറം ജില്ലയിലെ താനൂര്‍ (44.87 കോടി രൂപ), കോഴിക്കോട് ജില്ലയിലെ വെള്ളയില്‍ (39.30 കോടി രൂപ), ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ (49.39 കോടി രൂപ) എന്നീ ഫിഷിങ് ഹാര്‍ബറുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.

ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായി മന്ത്രി കെ. ബാബു അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം