കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ്: ബാങ്ക് അക്കൗണ്ടും ആധാര്‍ നമ്പരും നിര്‍ബന്ധം

February 3, 2013 കേരളം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നല്‍കി വരുന്ന സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുളള തുക കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വിദ്യാര്‍ത്ഥികളുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന സമ്പ്രദായം നിലവില്‍ വരുന്നു. ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൌണ്ട് നമ്പരും ആധാര്‍ ഐ.ഡി. നമ്പരും ബന്ധപ്പെടുത്തിയാണ് പണമിടപാട് നടത്തുന്നത്.

പത്തനംതിട്ട ജില്ലയില്‍ ഫെബ്രുവരി ഒന്ന് മുതലും, വയനാട് ജില്ലയില്‍ മാര്‍ച്ച് ഒന്ന് മുതലും, മറ്റ് ജില്ലകളില്‍ ഏപ്രില്‍ ഒന്ന് മുതലും നല്‍കും. സ്വന്തം പേരില്‍ ബാങ്ക് അക്കൌണ്ടും (എസ്.ബി.ഐ., എസ്.ബി.റ്റി, ഫെഡറല്‍ ബാങ്ക്, സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക്) ആധാര്‍ ഐ.ഡി.യും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുകയില്ല. ബാങ്ക് അക്കൌണ്ടും ആധാര്‍ ഐ.ഡി. യും സ്വായത്തമാക്കുന്ന വിദ്യാര്‍ത്ഥികള്‍ അപ് ലോഡ് ചെയ്ത് കോളേജ് വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം. അപ് ലോഡ് ചെയ്യാനുളള സൌകര്യം ഇന്‍സ്റിറ്റ്യൂഷന്‍ ലോഗിനിലും കാന്‍ഡിഡേറ്റ് ലോഗിനിലും ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം