തൃപ്രയാര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

February 3, 2013 കേരളം

തൃശൂര്‍ : തൃപ്രയാര്‍ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനായി എത്തിച്ച രണ്ടു ആനകള്‍ ഇടഞ്ഞു. വരടിയന്‍ ജയറാം, ദേവസ്വം രാമചന്ദ്രന്‍ എന്നീ ആനകളാണ് ഇടഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് വരടിയന്‍ ജയറാം ഇടഞ്ഞോടിയത്. സമീപത്തെ കൃഷ്ണ ഹോട്ടലിന്റെ അടുക്കളയും ബാത്റൂമും ജയറാം തകര്‍ത്തു. തുടര്‍ന്ന് അടുത്തുള്ള പുഴയില്‍ ഇറങ്ങിയ ആന പാപ്പാന്‍മാരെ അനുസരിക്കാതെ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. കനോലി കനാലിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ആനയെ ചമ്മാപ്പളിക്കു സമീപം പാപ്പാന്‍മാര്‍ വടമെറിഞ്ഞു തളയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ജയറാമിനു പകരം എഴുന്നള്ളത്തിനായി കൊണ്ടുവന്ന ദേവസ്വം രാമചന്ദ്രനും ഇടഞ്ഞോടിയത്. രാമചന്ദ്രനെയും പിന്നീട് പാപ്പാന്‍മാര്‍ തളച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം