സൂര്യനെല്ലിക്കേസില്‍ നിയമോപദേശം കിട്ടിയശേഷം തീരുമാനമെടുക്കും: തിരുവഞ്ചൂര്‍

February 3, 2013 കേരളം

തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ നിയമോപദേശം കിട്ടിയശേഷം തുടരന്വേഷണകാര്യത്തില്‍ തീരുമാനമെടുക്കുമെന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പി.ജെ.കുര്യനെ വ്യക്തിപരമായി ആക്ഷേപിക്കുന്നതില്‍ എതിര്‍പ്പുണ്ട്.

കെ.കെ.ജോഷ്വക്കെതിരെ പി.ജെ കുര്യന്‍  നല്‍കിയ പരാതി ആഭ്യന്തരവകുപ്പ് പരിഗണിച്ചിരുന്നു. ജോഷ്വക്കെതിരെ നടപടിയെടുക്കാതിരുന്നതിനു കാരണങ്ങളുണ്ട്. പി.ജെ.കുര്യന്റെ പരാതി ലഭിക്കുമ്പോള്‍ ജോഷ്വ വിജിലന്‍സിലായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ ജോഷ്വക്ക് ഇടപെടാന്‍ കഴിയില്ലെന്ന് ബോധ്യമായെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം