ജി കെ എസ് എഫ് അവസാന നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

February 4, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സൌത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റിവലിന്റെ ആറാമത്തേതും അവസാനത്തേതുമായ വാരനറുക്കെടുപ്പിലെ 23വിജയികളെ പ്രഖ്യാപിച്ചു. പത്തുപേര്‍ക്ക്   പത്തുസ്വര്‍ണനാണയങ്ങള്‍ വീതം ലഭിച്ചു. കെറ്റിഡിസി സ്പോണ്‍സര്‍ ചെയ്ത 10,000രൂപയുടെ വീതം സമ്മാനക്കൂപ്പണ്‍ മൂന്നുപേര്‍ക്കും കൊല്ലം ബീച്ച് റിസോര്‍ട്ട് സ്പോണ്‍സര്‍ ചെയ്ത 7,700രൂപയുടെ വീതം സമ്മാനക്കൂപ്പണ്‍ പത്തുപേര്‍ക്കും ലഭിച്ചു.
സ്വര്‍ണനാണയം സമ്മാനം ലഭിച്ചവരുടെ കൂപ്പണ്‍ നമ്പര്‍ ചുവടെ: 2527013(ലുലൂ ഹോംസ്റേ, എറണാകുളം), 0717876(സംഗമം ഫേബ്രിക്സ്, എറണാകുളം), 4906045(ലക്ഷ്മി ജ്വല്ലറി എറണാകുളം), 49118153(മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, എടപ്പാള്‍, മലപ്പുറം), 2966971(ഇ-പ്ളാനെറ്റ്, കണ്ണൂര്‍), 0758763(മുബാറക്ക് ജ്വല്ലറി, കോഴിക്കോട്), 3643576(ജയലക്ഷ്മി, കോഴിക്കോട്), 2067458(റ്റിറ്റി ദേവസ്സി ജ്വല്ലറി, തൃശൂര്‍), 5817947(ഭീമാ ജ്വല്ലേഴ്സ്, എറണാകുളം), 2993730(സുരഭി ടെക്സ്റൈല്‍സ്, ഇടുക്കി).
ഇടുക്കി വാഴത്തോപ്പ് ഹൈസ്കൂളില്‍ നടന്ന നറുക്കെടുപ്പ് ചടങ്ങ് റോഷി അഗസ്റിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉസ്മാന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ജില്ലാകലക്റ്റര്‍ പി. ഭാസ്കരനാണ് ആദ്യ നറുക്കെടുപ്പ് നടത്തിയത്. വിജയികള്‍ ഫെബ്രുവരി 15നകം സമ്മാനങ്ങള്‍ കൈപ്പറ്റണം. നറുക്കെടുപ്പ് വിജയികള്‍ 1800-4255-2012 എന്ന ടോള്‍ഫ്രീനമ്പരില്‍ ബന്ധപ്പെട്ടാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍