ഒ.ബി.സി. പോസ്റ്മെട്രിക് സ്കോളര്‍ഷിപ്പ്

February 5, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒ.ബി.സി. പോസ്റ്മെട്രിക് സ്കോളര്‍ഷിപ്പ് വിതരണ നടപടികള്‍ അവസാന ഘട്ടത്തിലായി. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇ ഗ്രാന്റ്സ് മുഖേന ഫെബ്രുവരി അഞ്ച് മുതല്‍ തുക ലഭ്യമായിത്തുടങ്ങും. എന്നാല്‍ ഏതാനും സ്ഥാപനങ്ങളില്‍ നിന്നും ഇനിയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ സ്റേറ്റ്മെന്റ് ഇ ഗ്രാന്റ്സ് വഴി സമര്‍പ്പിച്ചിട്ടില്ല. സ്ഥാപനമേധാവികള്‍ ഫെബ്രുവരി 15 ന് മുമ്പ് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍