പിജി ഡോക്ടര്‍മാര്‍ വ്യാഴാഴ്ച സൂചനാ പണിമുടക്ക് ന‍ടത്തും

February 6, 2013 മറ്റുവാര്‍ത്തകള്‍

കോട്ടയം: മെഡിക്കല്‍ യൂണിവേഴ്സിറ്റി ചുമത്തുന്ന അധികഫീസ് നിര്‍ത്തലാക്കുക, ആശുപത്രി സംരക്ഷണനിയമം നടപ്പാക്കുക, റസിഡന്റ് ഡോക്ടര്‍മാരുടെ ജോലിസമയം നിയമാവലി അനുസരിച്ച് നിജപ്പെടുത്തുക, ഹൌസ് സര്‍ജന്മാരുടെ വേതനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പിജി ഡോക്ടര്‍മാര്‍ വ്യാഴാഴ്ച രാവിലെ പത്തു മുതല്‍ 12 വരെ സൂചനാ പണിമുടക്ക് നടത്തും. ആശുപത്രിയില്‍ വരുന്ന രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് രണ്ടുമണിക്കൂര്‍ മാത്രമായി പണിമുടക്ക് നടത്തുന്നത്. ലേബര്‍ റൂമും ഓപ്പറേഷന്‍ തിയറ്ററും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതേ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞയാഴ്ച എല്ലാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലും ധര്‍ണ നടത്തിയിരുന്നു. ഇതില്‍ തീരുമാനമാവാത്തതിനാലാണ് സമരത്തിലേക്കു തിരിയുന്നതെന്ന് പിജി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍