കുംഭമേളയില്‍ നരേന്ദ്രമോഡി പങ്കെടുക്കും

February 6, 2013 പ്രധാന വാര്‍ത്തകള്‍

അഹമ്മദാബാദ്: ഈമാസം 12ന് നടക്കുന്ന കുംഭമേളയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കും. ഗംഗാനദിയിലെ പുണ്യസ്നാന കര്‍മത്തില്‍ പങ്കെടുക്കുന്നതോടൊപ്പം വിഎച്ച്പി, ബിജെപി, ഹിന്ദു സംഘടനാ നേതാക്കള്‍ എന്നിവര്‍ക്കൊപ്പം അലാഹാബാദില്‍ നടക്കുന്ന യോഗത്തിലും സംബന്ധിക്കുമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍