രാഷ്ട്രീയ പാര്‍ട്ടികളുടെ വാലും ചൂലുമല്ല എസ്എന്‍ഡിപി : വെള്ളാപ്പള്ളി

February 6, 2013 കേരളം

vellappalliഎടത്വ: രാഷ്ട്രീയ പാര്‍ട്ടികളുടെ വാലും ചൂലുമല്ല എസ്എന്‍ഡിപി യെന്നു വെള്ളാപ്പള്ളി. വീയപുരത്ത് ഗുരുദേവ ക്ഷേത്രസമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായസംഘടനകള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. വഴിയോരത്തു നിന്ന് ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എസ്എന്‍ഡിപി. പ്രതിദിനം തനിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിരവധി വെടിയുണ്ടകളാണ് ഉതിര്‍ക്കുന്നത്. അതൊന്നും തനിക്ക് ഏശാറുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ അശോകപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. വിദ്യാനന്ദ സ്വാമികള്‍ വിഗ്രഹ പ്രതിഷഠ നടത്തി. ഡോ. എം.എം.ബഷീര്‍ മുഖ്യപ്രഭാഷകനായിരുന്നു. അഡ്വ. ആര്‍ രാജേഷ്ചന്ദ്രന്‍, ഡോ. ബി സുരേഷ്കുമാര്‍, പ്രൊഫ. സി.എം ലോഹിതന്‍, ഷാജി ബോണ്‍സലെ, രമണീദാസ് എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം