വിദ്യാഭ്യാസ രംഗത്തെ ഗൗരവമായ ആശങ്കകള്‍ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി

February 6, 2013 പ്രധാന വാര്‍ത്തകള്‍

manmohan_singh_200906135ന്യൂഡല്‍ഹി: വിദ്യാഭ്യാസ രംഗത്തെ ഗൗരവമായ ആശങ്കകള്‍ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പ്രാഥമികതലത്തിന് ശേഷം സ്കൂളുകളുടെ നിലവാരം താഴുന്നത് ആശങ്കാജനകമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്രീയ വിദ്യാലയത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഒരു സര്‍വകലാശാല പോലും ലോകത്തിലെ ആദ്യ 200 മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ പോലും എത്തുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം സ്കൂളുകളുടെ നിലവാരത്തകര്‍ച്ചയെയും വിമര്‍ശിച്ചത്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മാതൃകാപരമായ പങ്കുവഹിക്കാമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍