പിഞ്ചുകുഞ്ഞിനെ അമ്മ വാഷിംഗ്‌ മെഷീനില്‍ ഇട്ട്‌ കൊന്നു

November 10, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ലണ്ടന്‍: മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തില്‍ 26കാരിയായ അമ്മ വെറും പത്ത്‌ ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ വാഷിംഗ്‌ മെഷീനില്‍ അലക്കുന്ന വസ്‌ത്രങ്ങളോടൊപ്പം ഇട്ട്‌ മെഷീന്‍ പ്രവര്‍ത്തിപ്പിച്ചു. ലിന്‍സെ ഫിഡിലറാണ്‌ മകളായ മാഗിയെ മെഷീനില്‍ ഇട്ട്‌ കൊന്നത്‌. 40 മിനിറ്റ്‌ അലക്കിനു ശേഷം മെഷീന്‍ തുറന്ന ലിന്‍സെയുടെ ആന്റിയാണ്‌ ഈ ക്രൂരത കണ്ടുപിടിച്ചത്‌. സംഭവം അറിഞ്ഞ്‌ ലിന്‍സെയുടെ ഫ്‌ളാറ്റില്‍ എത്തിയ പൊലീസുകാരും അന്വേഷണ ഉദ്യോഗസ്ഥരും കണ്ടത്‌ മെഷീനില്‍ കുടുങ്ങി കിടക്കുന്ന കുഞ്ഞിനെയാണ്‌. മൂന്ന്‌ കുട്ടികളുടെ മാതാവായ ലിന്‍സയെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ലിന്‍സെ മനപൂര്‍വ്വമാണോ ഈ കൃത്യം ചെയ്‌തതെന്ന്‌ പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌. മരിച്ച കുഞ്ഞിനെ കൂടാതെ ലിന്‍സെയ്‌ക്ക്‌ നാലും മൂന്നും വയസ്‌സുളള രണ്ട്‌ ആണ്‍മക്കളും ഉണ്ട്‌. വാഷിംഗ്‌ മെഷീന്‍ ഓണ്‍ ചെയ്‌ത ശേഷം ലിന്‍സെ മയങ്ങി പോയെന്നും പൊലീസ്‌ പറഞ്ഞു. ലിന്‍സെ കുഞ്ഞിനെ കൊല്ലുമെന്ന്‌ വിശ്വസിക്കുന്നില്ലെന്ന്‌ ലിന്‍സെയുടെ കാമുകനും കുഞ്ഞിന്റെ പിതാവുമായ ബെഞ്ചമിന്‍ ട്രാമേല്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍