ഐസ്ക്രീം കേസിന്റെ രേഖകള്‍ പ്രതിപക്ഷ നേതാവ് വി.എസിന് ലഭിച്ചു

February 7, 2013 കേരളം

തിരുവനന്തപുരം: ഐസ്ക്രീം കേസിന്റെ രേഖകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ലഭിച്ചു. വി.എസിന് രേഖകള്‍ നല്‍കാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകളാണ് വി.എസിന് ലഭിച്ചിരിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി തങ്ങളെ പീഡിപ്പിച്ചതായി ഇരകള്‍ മൊഴിയില്‍ പറയുന്നുണ്ട്. കോടതിയില്‍ മൊഴി മാറ്റിപ്പറയുന്നതിനു വേണ്ടി റൌഫും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരും ഒരു വീട്ടില്‍ വെച്ച് പരിശീലനം നല്‍കിയതായും പീഡനത്തിനിരയായവര്‍ വ്യക്തമാക്കുന്നുണ്ട്. റൌഫിന്റെ ഡ്രൈവറുടേത് അടക്കമുള്ള മൊഴികളടങ്ങിയ രേഖകളാണ് വി.എസിന് ലഭിച്ചിരിക്കുന്നത്. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിരുന്നുവെങ്കിലും കുഞ്ഞാലിക്കുട്ടിക്കെതിരേ നടപടിയെടുക്കാന്‍ വേണ്ടത്ര തെളിവില്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് കേസിന്റെ മുഴുവന്‍ രേഖകളും നല്‍കണമെന്ന് ആവശ്യപ്പെട്ട് വി.എസ് കോടതിയെ സമീപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം