വിഐപി സുരക്ഷ: പോലീസുകാരെ പിന്‍വലിച്ച് സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കമെന്ന് സുപ്രീംകോടതി

February 7, 2013 ദേശീയം

SupremeCourtIndia2ന്യൂഡല്‍ഹി: വിഐപി സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ള പോലീസുകാരെ പിന്‍വലിച്ച് സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഡല്‍ഹി പോലീസിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ജഡ്ജിമാരുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രം ഡല്‍ഹിയില്‍ ആയിരത്തോളം പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന ഡല്‍ഹി പോലീസിന്റെ വ്യക്തമാക്കലിനോട്വാക്കാല്‍ പ്രതികരിക്കുകയായിരുന്നു കോടതി. വിഐപി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പോലീസുകാരെ ഡല്‍ഹിയിലെ റോഡുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതു പോലുള്ള കൂടുതല്‍ നല്ല ഉദ്ദേശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവിഐപി സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ വിവരങ്ങള്‍ ഈ മാസം 11 നകം സംസ്ഥാനങ്ങള്‍ നല്‍കണമെന്നും അല്ലാത്തപക്ഷം 16 ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിവരങ്ങള്‍ ബോധിപ്പിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം