ആര്‍.എസ്‌.എസ്‌ ഇന്ന്‌ രാജ്യവ്യാപക പ്രതിഷേധത്തിന്‌

November 10, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ജയ്‌പൂര്‍: അജ്‌മീര്‍ സ്‌ഫോടനകേസിന്റെ കുറ്റപത്രത്തില്‍ ആര്‍.എസ്‌.എസ്‌ നേതാവ്‌ ഇന്ദ്രേഷ്‌ കുമാറിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇത്‌ ഗൂഢാലോചനയാണെന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കെതിരെ ഇന്ന്‌ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആര്‍.എസ്‌.എസ്‌ അറിയിച്ചു. കുറ്റപത്രത്തില്‍ കുമാറിനെ സ്‌ഫോടനകേസിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. എന്നാല്‍ കുറ്റപത്രത്തില്‍ കുമാറിനെതിരെ തെളിവുകളോ കൃത്യമായ കുറ്റമോ പരാമര്‍ശിച്ചിട്ടില്ലെന്ന്‌ ആര്‍.എസ്‌.എസ്‌ പറയുന്നു. ആര്‍.എസ്‌.എസിനെ അപമാനിക്കാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ മനപ്പൂര്‍വ്വം നടത്തുന്ന ശ്രമമാണിതെന്ന്‌ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ കുമാറിന്റെ പങ്കിനെ കുറിച്ച്‌ കുറ്റപത്രത്തില്‍ പരാമര്‍ശിച്ച വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്‌ സംസ്ഥാന സര്‍ക്കാര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം