അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ സ്വാഗതം ചെയ്യുന്നു: ബിജെപി

February 9, 2013 ദേശീയം

BJP-logooന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കിയത് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടായെന്ന് ബിജെപി കുറ്റപ്പെടുത്തി.

നിയമനടപടികള്‍ പൂര്‍ത്തീകരിച്ചാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. കാശ്മീരിലെ സഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. നീതിയും ദേശസുരക്ഷയും കണക്കിലെടുത്താണ് നടപടിയെന്നും മനീഷ് തിവാരി പറഞ്ഞു.

വധശിക്ഷ നടപ്പാക്കിയത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിജയമാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പ്രതികരിച്ചു. മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തുന്നതാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. വൈകിയാണെങ്കിലും ശിക്ഷ നടപ്പാക്കിയതിനെ സ്വാഗതം ചെയ്യുന്നതായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി  പ്രതികരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം