താരക്രിക്കറ്റിന് ലീഗിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും

February 9, 2013 കേരളം

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. ആദ്യ മത്സരത്തില്‍ ബോജ്പുരി ദബാംഗ്‌സ് ചാമ്പ്യന്മാരായ ചെന്നൈ റൈനോസിനെ നേരിടും. രണ്ടാം മത്സരം കേരള സ്‌ട്രൈക്കേഴ്‌സും മുംബൈ ഹീറോസും തമ്മിലാണ്. വൈകീട്ട് 6.30ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പതാക ഉയര്‍ത്തി ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും

സല്‍മാന്‍ ഖാനും മമ്മൂട്ടിയും മുഖ്യാതിഥിയായെത്തുന്ന ഉദ്ഘാടന ചടങ്ങ് ആദ്യ മത്സരത്തിന് ശേഷമാണ് നടക്കുക. സലിബ്രിറ്റി ക്രിക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിന് വന്‍ താരനിരയാണ് കൊച്ചിയിലെത്തുന്നത്. ബോളിവുഡില്‍ നിന്നടക്കമുള്ള താരങ്ങളെത്തുമ്പോള്‍ ഗാലറി ഇളകി മറിയുമെന്നുറപ്പ്.

ടീമുകളുടെ പ്രാതിനിധ്യമാണ് ഇത്തവണത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനെ ശ്രദ്ധേയമാക്കുന്നത്. ഇത്തവണ ഭോജ്പുരി ധവാങ്ങ്സും വീര്‍ മറാത്തിയും ലീഗിലെ പുതിയ ടീമുകളാണ്. കഴിഞ്ഞ സീസണില്‍ മുംബൈയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് സട്രൈക്കേഴ്‌സ് സുനില്‍ ഷെട്ടിയുടെ നേതൃത്വലുള്ള ഹീറോസിനെ ഇന്ന് കലൂരില്‍ നേരിടുന്നത്. മോഹന്‍ലാലാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്റ്റിയന്‍. രാജീവ് പിള്ള, നിവിന്‍ പോളി എന്നിവരാണ് ഓപ്പണര്‍മാര്‍. ഇന്ദ്രജിത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. മണിക്കുട്ടന്‍, സൈജു കുറുപ്പ്, പ്രജോദ് കലാഭവന്‍, ബിനീഷ് കോടിയേരി, വിവേക് ഗോപന്‍ എന്നിവരാണു മറ്റു ള്ളവര്‍. റിതേഷ് ദേശ്മുഖാണ് മുംബൈ ക്യാപ്റ്റന്‍. ബോബി ഡിയോള്‍, സുഹൈല്‍ ഖാന്‍, സോനു സൂദ്, അഫ്താബ് ശിവ്ദസാനി എന്നിവരാണ് മറ്റു പ്രമുഖര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം