ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകള്‍ എല്‍ഡിഎഫ് ബഹിഷ്കരിച്ചു

February 10, 2013 കേരളം

കണ്ണൂര്‍/കാസര്‍ഗോഡ്: കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകള്‍ എല്‍ഡിഎഫ് ബഹിഷ്കരിച്ചു. മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് കണ്ണൂരില്‍ സിപിഎം നേതാക്കള്‍ ആരോപിച്ചു. ബഹിഷ്കരണത്തിന് ശേഷം എം.വി ജയരാജന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ തയാറാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. സുധാകരന്‍ പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ചാണ് കാസര്‍ഗോഡ് ഇടതുപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം