കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്നു 60 ആയി ഉയര്‍ത്താന്‍ ശുപാര്‍ശ

February 10, 2013 കേരളം

തിരുവനന്തപുരം: കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്നു 60 ആയി ഉയര്‍ത്താന്‍ ശുപാര്‍ശ. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ആണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തത്. യുജിസി പാക്കേജ് അനുസരിച്ചാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തതെന്ന് കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ അറിയിച്ചു. അധ്യാപക സംഘടനകള്‍ക്ക് ഇതിനോടു യോജിപ്പാണുള്ളതെന്നും വൈസ് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം