രാജ കുറ്റക്കാരനെന്ന്‌ സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം

November 10, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ ടെലികോം മന്ത്രി എ രാജ കുറ്റക്കാരനാണെന്ന്‌ സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുളളതായി സൂചന. ഒരു ഇംഗ്ലീഷ്‌ ദിനപത്രമാണ്‌ ഇത്‌ സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്‌. പ്രധാനമന്ത്രിയുടെയും ധനകാര്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെയും ഉപദേശങ്ങള്‍ അവഗണിച്ച്‌ രാജ കുറഞ്ഞ തുകയ്‌ക്ക്‌ സ്‌പെക്‌ട്രം വിതരണം ചെയ്യുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടിലെ പരാമര്‍ശം. 2008 ജനുവരിയില്‍ 122 പുതിയ ലൈസന്‍സുകളാണ്‌ വിതരണം ചെയ്‌തത്‌.
ഇതില്‍ ലൈസന്‍സ്‌ കരസ്ഥമാക്കിയ 12 കമ്പനികള്‍ക്ക്‌ ടെലികോം വകുപ്പ്‌ നിര്‍ദേശിച്ചിരുന്ന അടിസ്ഥാനമാനദണ്‌ഡങ്ങള്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതി തടയാന്‍ ട്രായ്‌ ഇടപെടാതിരുന്നതിനെയും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം