ആലപ്പുഴയില്‍ കാക്കകള്‍ വന്‍തോതില്‍ ചത്തൊടുങ്ങുന്നു

February 10, 2013 കേരളം

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ ബീച്ചിലും വാടയ്ക്കല്‍ പ്രദേശത്തുമാണ് ഇന്നു രാവിലെ മുതല്‍ കാക്കകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടത്. അഞ്ഞൂറോളം കാക്കകള്‍ ചത്തുവീണിട്ടുണ്ട്. ചത്ത കാക്കകളുടെ വായില്‍ നിന്നും മഞ്ഞ നിറത്തിലുള്ള ദ്രാവകം പുറത്തുവന്ന നിലയിലാണ്. അതുകൊണ്ടു തന്നെ പക്ഷിപ്പനിയോ മറ്റ് പകര്‍ച്ചവ്യാധികളോ ആണോയെന്ന് സംശയമുണ്ട്. സംഭവത്തെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം