വെഞ്ഞാറമൂട് സ്റേഷനില്‍ സ്ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്

February 10, 2013 കേരളം

തിരുവനന്തപുരം: വെഞ്ഞാറമൂട് പോലീസ് സ്റേഷനില്‍ തൊണ്ടിമുതലുകള്‍ക്ക് ഇടയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. റൈറ്റര്‍ രാധാകൃഷ്ണന്‍, കോണ്‍സ്റബിള്‍മാരായ സുരേന്ദ്രന്‍, ഹരീന്ദ്രനാഥന്‍ നായര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൊണ്ടി മുതലുകള്‍ ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം