അലഹബാദില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 36 പേര്‍ മരിച്ചു

February 11, 2013 പ്രധാന വാര്‍ത്തകള്‍

kumbhamelaഅലഹബാദ്: അലഹബാദില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട്36 പേര്‍ മരിച്ചു. മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ലാത്തിച്ചാച്ചാര്‍ജ്ജ് നടത്തിയതോടെ പരിഭ്രാന്തരായ തീര്‍ത്ഥാടകര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മഹാകുംഭമേള നടക്കുന്ന 12-ാം സെക്ടറിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 26 പേര്‍ സ്ത്രീകളാണ്. തിക്കും തിരക്കും വര്‍ധിച്ചതോടെ റെയില്‍ മേല്‍പ്പാലം തകരുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണനിരക്ക് ഉയര്‍ത്തിയതെന്നും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

പുണ്യസ്‌നാനം കഴിഞ്ഞ് തിരികെയെത്തിയ തീര്‍ത്ഥാടകരുടെ തിരക്കിലാണ് അപകടമുണ്ടായത്.  12 വര്‍ഷത്തില്‍  ഒരിക്കല്‍ മാത്രം നടക്കുന്ന മൗനി അമാവാസി ചടങ്ങിനിടെയായിരുന്നു അപകടം. 3 കോടിയില്‍ അധികം ഭക്തര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതായാണ് കണക്ക്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

സുരക്ഷാകാരണങ്ങളെ തുടര്‍ന്ന് സോണിയാഗാന്ധിയുടെ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.പ്രധാനമന്ത്രി മരണത്തില്‍ അനുശോചിക്കുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍