പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റിലായി

February 11, 2013 കേരളം

കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത തമിഴ് പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്കൊപ്പം കന്യാകുമാരിയില്‍ പീഡിപ്പിച്ചശേഷം കൊട്ടാരക്കരയില്‍ ഉപേക്ഷിച്ച കാമുകനെ പോലീസ് അറസ്റ്റുചെയ്തു. രാജേഷ് (21) ആണ് പിടിയിലായത്.

അവശനിലയില്‍ കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപം കണ്ടെത്തിയ പെണ്‍കുട്ടിയെ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടി കഴിഞ്ഞമാസം കന്യാകുമാരി പോലീസിലും പീഡനത്തിന് പരാതി നല്‍കിയിട്ടുള്ളതാണെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം