സിപിഎം സംസ്ഥാനസമിതി യോഗത്തില്‍ വിഎസിനെതിരെ രൂക്ഷവിമര്‍ശനം

February 11, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

v-s-achuthanandan_16തിരുവനന്തപുരം: സിപിഎം സംസ്ഥാനസമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനം. അച്ചടക്കം ലംഘിച്ച വി.എസിനെതിരെ നടപടിവേണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് സെക്രട്ടേറിയറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം. വി.എസ് യോഗത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. ഉച്ചയ്ക്കു പിരിഞ്ഞ സമിതിയോഗം മൂന്നുമണിക്ക് വീണ്ടും ചേരും .

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം