രബീന്ദ്രോത്സവം സംസ്ഥാനതല ഉദ്ഘാടനം 12ന്

February 11, 2013 കേരളം

തിരുവനന്തപുരം: രബീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാര്‍ഷിക പരിപാടികളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ – പബ്ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന രബീന്ദ്രോത്സവ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം തീര്‍ത്ഥപാദ മണ്ഡപത്തില്‍ ഫെബ്രുവരി 12 നടക്കും. വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

ഇന്‍ഫര്‍മേഷന്‍ – പബ്ളിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരിക്കും. കവി ഒ.എന്‍.വി. കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തും. മേയര്‍ അഡ്വ. കെ. ചന്ദ്രിക, എം.എല്‍.എ. മാരായ വി. ശിവന്‍കുട്ടി, കെ. മുരളീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി കെ. ജോസ് സിറിയക്, ഇന്‍ഫര്‍മേഷന്‍ – പബ്ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി ടി.ജെ. മാത്യു, ഇന്‍ഫര്‍മേഷന്‍ – പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എ. ഫിറോസ്, അഡീഷണല്‍ ഡയറക്ടര്‍ ജേക്കബ് സാംസണ്‍, ഡപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. അജിത് കുമാര്‍, ബംഗാളി അസോസിയേഷന്‍ പ്രസിഡന്റ് ശിബപാദപല്‍ എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം നാലിന് ഉദ്ഘാടനത്തിന് മുന്നോടിയായി ദേശീയ ബാലതരംഗം അവതരിപ്പിക്കുന്ന രബീന്ദ്ര ഗാനാഞ്ജലി നടക്കും. അഞ്ച് മണിക്ക് അബ്രദിതാ ബാനര്‍ജിയും സംഘവും അവതരിപ്പിക്കുന്ന ഗുരുവന്ദനം സംഗീത സന്ധ്യ നടക്കും. തുടര്‍ന്ന് 5.45 ന് ബംഗാളി അസോസിയേഷന്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. 6.30 ന് വെഞ്ഞാറമൂട് രംഗപ്രഭാത് അവതരിപ്പിക്കുന്ന ടാഗോറിന്റെ രചനയായ ചണ്ഡാലികയുടെ നാടാകാവിഷ്കാരവും അരങ്ങേറും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം