മുത്തച്ഛന്‍ കൊച്ചുമകളെ കൈപ്പത്തി മുറിച്ചു കൊലപ്പെടുത്തി

November 10, 2010 കേരളം,മറ്റുവാര്‍ത്തകള്‍

മണ്ണുത്തി: രണ്ടര വയസുകാരിയെ മുത്തച്ഛന്‍ കൈപ്പത്തികള്‍ മുറിച്ച്‌ മൃഗീയമായി കൊലപ്പെടുത്തി. മണ്ണുത്തിക്കടുത്ത്‌ മുക്കാട്ടുകര പത്രോസ്‌ മൂലയില്‍ പെല്ലിശേരി വീട്ടില്‍ മേജോയുടെ മകള്‍ ഏയ്‌ഞ്ചല്‍ ആണ്‌ കൊല്ലപ്പെട്ടത്‌. മേജോയുടെ പിതാവ്‌ ജോര്‍ജ്‌(66)ആണ്‌ ഈ ക്രൂരകൃത്യം ചെയ്‌തതെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു. ഇയാളെ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇന്നുച്ചയോടെയാണ്‌ സംഭവം.
കുട്ടിയെ മേശപ്പുറത്ത്‌ കയറ്റിയിരുത്തി കത്തിയെടുത്ത്‌ കൈപ്പത്തികള്‍ മുറിക്കുകയായിരുന്നുവെന്ന്‌ പറയുന്നു. ജോര്‍ജും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നൂള്ളൂ. ഏയ്‌ഞ്ചലിന്റെ പിതാവും മാതാവും ജോലിക്ക്‌ പോയിരിക്കയായിരുന്നു. ജോര്‍ജിന്റെ ഭാര്യയുടെ നിലവിളി കേട്ടാണ്‌ പരിസരവാസികള്‍ എത്തിയത്‌. കുട്ടിയുടെ കൈപ്പത്തികള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയതിനെതുടര്‍ന്ന്‌ ഉടന്‍തന്നെ അശ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജോര്‍ജിന്‌ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറയുന്നു. സംഭവത്തിനുശേഷം സ്വന്തം കൈയും ഇയാള്‍ മുറിക്കാന്‍ ശ്രമിച്ചുവത്രേ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം