കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം: 16 മരണം

February 11, 2013 രാഷ്ട്രാന്തരീയം

മോസ്‌കോ:  വടക്കന്‍ റഷ്യയിലെ കോമി പ്രവിശ്യയിലെ കല്‍ക്കരി ഖനിക്കുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ 16  പേര്‍ മരിച്ചു.  പരിക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഖനിക്കുള്ളില്‍ കുടുങ്ങിയ എട്ടോളം പേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. മീഥേന്‍ ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകട കാരണം.

250ലധികം പേര്‍ അപകടം സംഭവിക്കുമ്പോള്‍ ഖനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം