മാര്‍പാപ്പ സ്ഥാനമൊഴിയുന്നു

February 11, 2013 രാഷ്ട്രാന്തരീയം

വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഈ മാസം 28ന് സ്ഥാനമൊഴിയുന്നു. പുതിയ മാര്‍ പാപ്പയെ ഉടന്‍ തെരഞ്ഞെടുക്കും. ആരോഗ്യകാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചു.  ഇന്ന് രാവിലെ ചേര്‍ന്ന കര്‍ദിനാള്‍ തിരുസംഘത്തിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

2005 ല്‍ ജോണ്‍ പോള്‍ രണ്ടാമാന്‍ മാര്‍പ്പാപ്പയുടെ മരണത്തെത്തുടര്‍ന്നാണ് ബനഡിക്റ്റ് പതിനാറാമാന്‍ മാര്‍പ്പാപ്പ സ്ഥാനത്തെത്തിയത്.  ഈ തീരുമാനം താന്‍ ഏറെ ആലോചിച്ച് കൈകൊണ്ടതാണെന്നും എല്ലാവരും തീരുമാനം ശാന്തമായി കേള്‍ക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ആരോഗ്യകാരണങ്ങളാല്‍ ഏറെനാളായി വിഷമിക്കുന്ന മാര്‍പ്പാപ്പ കുറച്ചുനാളായി ഔദ്യോഗിക കാര്യങ്ങളില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. 15 നൂറ്റാണ്ടിനുശേഷം ആദ്യമായാണ് ഒരു മാര്‍പ്പാപ്പ സ്വയം സ്ഥാനമൊഴിയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം