പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വര്‍ദ്ധിപ്പിച്ചേക്കും

February 12, 2013 ദേശീയം

ന്യുഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വര്‍ദ്ധിപ്പിച്ചേക്കും. 50 പൈസ മുതല്‍ ഒരു രൂപ വരെയായിരിക്കും വര്‍ദ്ധനവ്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എണ്ണ വിലയും വില്‍പ്പനയിലെ നഷ്ടവും കണക്കിലെടുത്താണ് വില വര്‍ദ്ധനവ്. പെട്രോളിന് ഒരു രൂപയും ഡീസലിന് 11 രൂപയും നഷ്ടത്തിലാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നതെന്നാണ് എണ്ണക്കമ്പനികളുടെ അവകാശവാദം. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

നേരത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയ അധികാരം സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് കൈമാറിയിരുന്നു. ഡീസല്‍ വില്‍പ്പനയിലുള്ള നിലവിലെ നഷ്ടം നികത്തുന്നതിനും സബ്‌സിഡി ഇല്ലാതാക്കുന്നതിനും എല്ലാ മാസവും 50 പൈസ വീതം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി കൂടിയാണ് മറ്റൊരു വില വര്‍ദ്ധനവിന് കൂടി എണ്ണ കമ്പനികള്‍ തയ്യാറെടുക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം