പിഎസ്‌സി പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു: മുഖ്യമന്ത്രി

February 12, 2013 കേരളം

Ummen-c2തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 46,545 പേര്‍ക്ക് പിഎസ്‌സി വഴി നിയമന ഉത്തരവ് നല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. പിഎസ്‌സി പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കുറവായ തസ്തികയിലായിരിക്കും ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ പരീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മ്മരാജനെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേന ബംഗ്ലാദേശ് തൊഴിലാളികളും സംസ്ഥാനത്ത് എത്തുന്നതായും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം